കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും; ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറ്റിങ് എം.പിമാരെല്ലാം മല്‍സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ആര്.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. പി.ജെ. ജോസഫിനെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ട് മൂന്നരയോടെ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ഥികളുടെകാര്യത്തില്‍ പൂര്‍ണ്ണ ചിത്രം വരും. വടകര, വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
ഇടുക്കിയില്‍ പി.ജെ.ജോസഫിനേയും വടകരയില്‍ കെ.കെ.രമയേയും സ്വതന്ത്രരായി മത്സരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാവും ഇവിടെയും മത്സരിക്കാന്‍ സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."