പനമരത്തെ വിദേശമദ്യശാല: വീട്ടമ്മമാരുടെ സമരം എട്ടാം ദിവസത്തിലേക്ക്
പനമരം: നീരട്ടാടി റോഡില്‍ കോട്ടക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം ആരംഭിച്ച മദ്യശാല തുടങ്ങിയത് മുതല്‍ സ്ത്രീകളും കുട്ടികളും മദ്യശാലക്ക് മുന്പില് നടത്തിവരുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്.
ബിവറേജ് ഇവിടെ വേണ്ട, ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ച് പൂട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് വീട്ടമ്മമാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.ഈ മാസം രണ്ടിനാണ് മദ്യശാല നീരട്ടാടി റോഡിലെ കോട്ടക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മദ്യശാല പ്രവര്‍ത്തിപ്പിക്കാന്‍ വിട്ട് കൊടുത്ത് വൈസ് പ്രസിഡന്റ് ജനങ്ങളെ മുഴുവന്‍ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചുമാണ് ജനകീയ സമിതി സമരം ശക്തമാക്കിയത്. സമരം ആരംഭിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും മദ്യശാല പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബന്ധപെട്ട അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പനമരം ടൗണ്‍ മുതല്‍ നിരട്ടാടി കോട്ടക്കുന്ന് വരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യപാനികളുടെ ശല്യംമൂലം റോഡിലൂടെ സഞ്ചരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന സ്ത്രീകളെ സന്ധ്യയായാല്‍ ടൗണില്‍ പേയി കൂട്ടികൊണ്ട് വരേണ്ട അവസ്ഥയാണ്. മദ്യശാല അടച്ച് പൂട്ടുന്നത് വരെ സമരം തുടരാനാണ് വീട്ടമ്മമാരുടെ തീരുമാനം. വരും ദിവസങ്ങളില്‍ വേറിട്ട സമരങ്ങള്‍ ആരംഭിക്കുമെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."