ആര്.എം.എസ്.എ ഗ്രാന്റ് : ആസൂത്രണ യോഗം നടത്തി
കല്‍പ്പറ്റ: ആര്.എം.എസ്.എ യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ള വിവിധ ഗ്രാന്റുകളുടെ ആസൂത്രണ യോഗം നടത്തി.
വിദ്യാലയങ്ങളിലെ കെട്ടിട നിര്‍മാണം,മേജര്‍ റിപ്പയര്‍, കുടിവെള്ളം, ടോയ്ലെറ്റുകള് എന്നി പ്രവര്‍ത്തികള്‍ക്കാണ് നിലവില്‍ ആര്.എം.എസ്.എ ഫണ്ട് അനുവദിച്ചിട്ടുള്ളത്.
കെട്ടിട നിര്‍മാണത്തിനായി ജി.എച്ച്.എസ് തൃക്കൈപ്പറ്റ, ജി.എച്ച്.എസ് വാരാംമ്പറ്റ എന്നി വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 86 ലക്ഷം രൂപ വീതവും മേജര്‍ റിപ്പയര്‍ ഇനത്തില്‍ 8 വിദ്യാലയങ്ങള്‍ക്കായി 27 ലക്ഷം രൂപയും കുടിവെള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടി 13 വിദ്യാലയങ്ങള്‍ക്കായി അന്‍പതിനായിരം രൂപ വീതവും ടോയ്ലെറ്റ് സൗകര്യം ഒരുക്കുന്നതിനായി 16 വിദ്യാലയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി, കെ മിനി, അനില തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ രാജപ്പന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ.ആര് രഘു, ആര്.എം.എസ്.എ അസിസ്റ്റന്‍് പ്രോജക്ട് ഓഫിസര്‍ പി ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപകരും പി.ടി.എ പ്രസിഡന്റുമാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."