ന്യൂസിലന്‍ഡ് വെടിവെപ്പ്: ബംഗ്ലാദേശ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ക്രൈസ്റ്റ്ചര്‍ച്ച് (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡിലെ മൂസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പ് നേരില്‍ കണ്ട് നടുക്കം മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബംഗ്ലാദേശ് താരങ്ങള്‍ ജുമുഅ നമസ്‌കരിക്കാനായി അല്‍ നൂര്‍ മസ്ജിദിലേക്ക് പ്രവേശിക്കാനിരിക്കെയായിരുന്നു അക്രമണം. ഉടന്‍ താരങ്ങള്‍ അടുത്തുള്ള ഹഗ്ലേ പാര്‍ക്കിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് അവസാന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു.
താരങ്ങള്‍ രക്ഷപ്പെട്ടു പോവുന്ന വീഡിയോ ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഇസ്ലാം ട്വീറ്റ് ചെയ്തു.
Bangladesh team escaped from a mosque near Hagley Park where there were active shooters. They ran back through Hagley Park back to the Oval. pic.twitter.com/VtkqSrljjV
— Mohammad Isam (@Isam84) March 15, 2019
15 താരങ്ങളുല്‍പ്പടെ 19 പേര്‍ അടങ്ങുന്ന ബംഗ്ലാദേശ് ടീം നാളെ രാത്രി 10.40ന് ധാക്കയില്‍ എത്തുമെന്ന് ബംഗ്ലാദേശ് ക്രക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.
Nineteen members including all the 15 players of the Bangladesh National Team and supporting stuff are expected to reach Dhaka at 22h40 tomorrow (Saturday).
— Bangladesh Cricket (@BCBtigers) March 15, 2019
'ന്യൂസിലന്‍ഡിന്റെ ഇരുണ്ട ദിനം' എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ആക്രമണത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഇരു ടീമുകളുടെയും സംയുക്തമായ തീരുമാനത്താല്‍ ഹഗ്ലി ഓവല്‍ ടെസ്റ്റ് ഉപേക്ഷിച്ചതായും ഇരു ടീമുകളുടെയും താരങ്ങളും അധികൃതരും സുരക്ഷിതമാണെന്നും ട്വിറ്ററില്‍ അറിയിച്ചു.
Our heartfelt condolences go out to the families and friends of those affected by the shocking situation in Christchurch. A joint decision between NZC and the @BCBtigers has been made to cancel the Hagley Oval Test. Again both teams and support staff groups are safe.
— BLACKCAPS (@BLACKCAPS) March 15, 2019
' മുഴുവന്‍ താരങ്ങളും ഭീകരനില്‍ നിന്നും രക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുക' - ബംഗ്ലാദേശ് ഓപണിങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.
Entire team got saved from active shooters!!! Frightening experience and please keep us in your prayers #christchurchMosqueAttack
— Tamim Iqbal Khan (@TamimOfficial28) March 15, 2019
ടീമിലെ മുഴുവന്‍ താരങ്ങളും സുരക്ഷിതരാണെന്നും താരങ്ങളും ടീം മാനേജര്‍മാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.
All members of the Bangladesh Cricket Team in Christchurch, are safely back in the hotel following the incident of shooting in the city.
— Bangladesh Cricket (@BCBtigers) March 15, 2019
The Bangladesh Cricket Board is in constant contact with the players and team management.#ChristchurchMosqueAttack pic.twitter.com/TTpIFxLp05
'ഇന്ന് ക്രൈസ്റ്റ്ചര്‍ച്ച് പള്ളിയില്‍ നടന്ന വെടിവെപ്പില്‍ നിന്നും ദൈവം രക്ഷിച്ചു, ദൈവത്തിനു നന്ദി. ഞങ്ങള്‍ വളരെ ഭാഗ്യവാന്‍മാരാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും കാണാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക'- ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം ട്വീറ്റ് ചെയ്തു.
Alhamdulillah Allah save us today while shooting in Christchurch in the mosque...we r extremely lucky...never want to see this things happen again....pray for us
— Mushfiqur Rahim (@mushfiqur15) March 15, 2019
ദുഖകരമായ സംഭവമാണെന്നും ആക്രമണത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനമറിയിക്കുന്നതായും ബംഗ്ലാദേശ് ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയും ട്വീറ്റ് ചെയ്തു.
Shocking and tragic. My heart goes out to the ones affected by this cowardly act at Christchurch. Thoughts with the Bangladesh team as well, stay safe. ??
— Virat Kohli (@imVkohli) March 15, 2019
Horrifying tragedy #Christchurch. I found NZ one of safest, most peaceful places, people are friendly. Spoke to Tamim big relief B'desh squad/staff is safe. World must together! stop hatred!Terrorism has no religion! Prayers for bereaved families. May Allah bless the departed.
— Shahid Afridi (@SAfridiOfficial) March 15, 2019
ആക്രമണത്തെക്കുറിച്ച് ബംഗ്ലാദേശ് ടീം മാനേജര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും ബംഗ്ലാദേശ് ക്രക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.
Bangladesh Team Manager Khaled Mashud Pilot speaks to the media following the incident of shooting in Christchurch. Blackcaps (NZC) and the Bangladesh Cricket Bord : Tigers (BCB) has been made to cancel the Hagley Oval Test pic.twitter.com/CH80ohDFMO
— Bangladesh Cricket (@BCBtigers) March 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."