കുടിവെള്ള പദ്ധതി: ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ്ഞ് ഉദ്ഘാടനം നടത്തി
ഗുരുവായൂര്‍: നഗരസഭ 23-ാം വാര്‍ഡില്‍ നെന്മിനി മിച്ചഭൂമി കോളനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജീവ് ഗാന്ധി കുടിവെള്ളപദ്ധതിക്ക് രാഷ്ട്രീയ കക്ഷികളുടെ ചേരിതിരിഞ്ഞുള്ള ഉദ്ഘാടന മാമാങ്കം. ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ട് ഉദ്ഘാടനങ്ങളാണ് നടന്നത്.
ജനപ്രതിനിധികളുടെ ഈ മത്സരം കോളനികാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. കൗണ്‍സിലറായിരുന്ന കെ.പി.എ.റഷീദ് മുന്‍കൈയെടുത്ത് ആരംഭിച്ചതായിരുന്നു പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ 10നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തീയതി തീരുമാനിക്കുമ്പോള്‍ വാര്‍ഡ് കൗണ്‍സിലറായ യു.ഡി ഫ് അംഗം പ്രിയ രാജേന്ദ്രനുമായി ആലോചിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 9ന് യു.ഡി.ഫ് ജനകീയ ഉദ്ഘാടനം നടത്തിയത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ ദേവന് വെള്ളത്തിന്റെ വാള്‍വ് തുറന്ന് പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് ആന്റെ തോമസ് അധ്യക്ഷനായി.
നഗരസഭ കൗണ്‍സിലര്‍മാരായ പ്രിയ രാജേന്ദ്രന്, ജോയ് ചെറിയാന്, ബഷീര്‍ പൂക്കോട്, വര്‍ഗീസ് ചീരന്‍, പി.കെ.രാജന്, ലത പ്രേമന്, എ.ടി.ഹംസ, ശ്രീദേവി ബാലന്, റഷീദ് കുന്നിക്കല്‍, സുഷ ബാബു എന്നിവരും നൂറ് കണക്കിന് നാട്ടുക്കാരും സംബന്ധിച്ചു.
പത്തരക്കായിരുന്നു നഗരസഭയുടെ ഔദ്യോഗിക ഉദ്ഘാടനം. കെ .വി. അബ്ദുള്‍ ഖാദര്‍ എം എല്‍ എ യാണ് ഇത് നിര്‍വഹിച്ചത്. ചെയര്മാന് പ്രൊഫ. പി. കെ ശാന്തകുമാരി അദ്ധ്യക്ഷയായി. കെ. പി. വിനോദ് സുരേഷ് വാര്യര്‍ , എം. രതി , ടി. ടി ശിവദാസ് , ടി. എസ് . ഷെനില്‍ , കെ . എസ്. ലക്ഷ്മണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."