ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ ഗുണ്ടാവിളയാട്ടം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ ഗുണ്ടാവിളയാട്ടം നടക്കുന്നതായി വിവരം.
കൊടകര പൊലിസ് സ്‌റ്റേഷന്‍ പരിധയിലെ മയക്ക് മരുന്ന് അബ്കാരി കേസുകളില്‍ അകപ്പെട്ടു സബ് ജയില്‍ എത്തിയ പ്രതി ജീവനക്കാരെ ഭീഷണിപെടുത്തുകയും വധഭീഷണി മുഴക്കി അനര്‍ഹമായ സൗകര്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പ്രതി ഭക്ഷണത്തിന്റെ പേരിലും മറ്റും സ്ഥിരമായി ബഹളം തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സെല്ലിനു പുറത്തിറക്കി നിര്‍ത്തിയതില്‍ പ്രതിഷേധിച്ചു ഗ്ലാസും നഖവും ഉപയോഗിച്ച് പ്രതി സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചു.
തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായതിനാല്‍ ഇയാളെ വിയ്യൂരിലേക്കു മാറ്റുകയായിരുന്നു.
ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.
നിലവില്‍ 35 തടവുക്കാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 70 ല്‍ കൂടുതല്‍ തടവുക്കാരെയാണു പാര്‍പ്പിച്ചിരിക്കുന്നത്.ആകെ അഞ്ചു സെല്ലുകള്‍ മാത്രമുള്ള സബ് ജയിലില്‍ അക്രമാസക്തരായ തടവുക്കാരെയും മദ്യം, മയക്ക്മരുന്ന് എന്നിവക്കു അടിമകളായ തടവുക്കാരെയും പകര്‍ച്ചവ്യാധികളില്‍പ്പെട്ട തടവുക്കാരെയും വേര്‍തിരിച്ച് പാര്‍പ്പിക്കുന്നതിനുള്ള സെല്ലുകളുടെയും കുറവുണ്ട്. പ്രതികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയില്‍ ജീവനക്കാര്‍ നിയമനടപടി നേരിടേണ്ട സാഹചര്യമാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."