സ്വകാര്യ ബസിനു പിന്നില്‍ ട്രാന്‍സ്പോര്‍ട്ട് ബസിടിച്ചു പന്ത്രണ്ടു പേര്‍ക്ക് പരുക്ക്
കുമ്പള: സ്വകാര്യ ബസിനു പിറകില്‍ കര്‍ണാടക എസ്.ആര്.ടി.സി ബസ് ഇടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് കുമ്പള റെയില്‍വേ സ്റ്റേഷന് പരിസരത്താണ് അപകടം.
കാസര്‍കോട്ട് നിന്നു തലപ്പാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിറകിലാണു ല്‍ കര്‍ണാടക എസ്.ആര്.ടി.സി ബസ് ഇടിച്ചത്. കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ബെല്‍ഗാമിലെ ഒളിബസപ്പ (28), ഇരു ബസുകളിലെയും യാത്രക്കാരായ മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ കമല (60), മകന് പ്രവീണ്‍ (41), മണിയംപാറയിലെ അസ്മ (49), സുബൈദ (38), മകന് സഫ്വാന് (നാല്), തളങ്കരയിലെ ഖലീല്‍ (26), മൊഗ്രാല്‍ കൊപ്ര ബസാറിലെ സൈനബ (45), കുക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളായ ഫവാസ് (14), അബ്ദുല്‍ അസീസ് (13), മുട്ടം കുനില്‍ സ്കൂളിലെ വിദ്യാര്‍ഥി മുസ്തഫ (12), ആരിക്കാടിയിലെ നാരായണന് (65) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ കുമ്പളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."