പുഴകളില്‍ നിന്നു വെള്ളം പമ്പ് ചെയ്യാനും കിണര്‍ കുഴിക്കാനും അനുമതി നേടണം
കാസര്‍കോട്: ജില്ലയിലെ പുഴകളില്‍ നിന്നു കൃഷി ആവശ്യത്തിന് മോട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്യാന്‍ അനുവാദം വാങ്ങണമെന്ന് ജലസേചന വിഭാഗം എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. അഞ്ച് എച്ച്.പിക്കു മുകളിലുള്ള മോട്ടോറുകള്‍ക്കാണ് അനുമതി വേണ്ടത്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അഞ്ച് എച്ച്.പിക്കു മുകളിലുള്ള എല്ലാ മോട്ടോറുകള്‍ക്കും അനുമതിക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. പുതിയ മോട്ടോര്‍ കണക്ഷന്‍ സ്ഥാപിക്കുന്നതിനും ജലസേചന വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ക്കുള്ള കണക്ഷന്‍ വിച്ഛേദിക്കാനും അവ പുഴയില്‍ നിന്നു നീക്കം ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ജലസേചനം, കൃഷി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിവരുന്നുണ്ട്.
പുത്തിഗെ, ഷിറിയ, ഉപ്പള തുടങ്ങിയ പ്രധാനനദികളില്‍ അനുമതിയില്ലാതെ റിംഗുകള്‍ ഉപയോഗിച്ച് കിണര്‍ നിര്‍മിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവയില്‍ നിന്നു ക്രമാതീതമായി ജലം പമ്പ് ചെയ്യുന്നത് നിമിത്തം ജലവിതാനം വളരെയധികം താഴ്ന്നു പോയിട്ടുണ്ട് . അനധികൃതമായി നിര്‍മിച്ച ഈ കിണറുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം. യാതൊരു കാരണവശാലും പുഴയില്‍ കിണര്‍ നിര്‍മിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം നിര്‍മിതികള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."