സമസ്ത ആദര്‍ശ സംവാദ അവലോകനം: പരിപാടിക്ക് അന്തിമരൂപം നല്‍കി
കോഴിക്കോട്: മാര്‍ച്ച് 20ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന സുന്നി ആദര്‍ശ സംവാദ അവലോകനത്തിന്റെയും ആശയസംവാദത്തിന് നേതൃത്വം നല്‍കിയ ഇസ്തിഖാമയുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സ്വീകരണ പരിപാടിക്കും അന്തിമരൂപം നല്‍കി. കാലത്ത് 10ന് ആരംഭിക്കുന്ന പരിപാടി സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് എം.പി മുസ്തഫല്‍ ഫൈസി (നമ്മുടെ ആദര്‍ശം), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വഹാബിസവും ഭീകരവാദവും), എം.ടി അബൂബക്കര്‍ ദാരിമി (സംവാദങ്ങള്‍: എന്തുകൊണ്ട് മുജാഹിദിന് തിരിച്ചടിയേറ്റു ), മുസ്തഫ അഷ്‌റഫി കക്കുപ്പടി (കോഴിക്കോട്, ആലപ്പുഴ സംവാദങ്ങള്‍ ക്ലിപ്പിങ് സഹിതം) എന്നിവര്‍ അവതരിപ്പിക്കും.
ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി പ്രസംഗിക്കും.
കോഴിക്കോട്ടും ആലപ്പുഴയിലും നടന്ന സുന്നി-മുജാഹിദ് സംവാദത്തില്‍ സുന്നി പക്ഷത്ത് നിന്ന് നേതൃത്വം നല്‍കിയവര്‍ക്ക് ചടങ്ങില്‍ സ്വീകരണവും നല്‍കും.
സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.പി ഇഖ്ബാല്‍ പ്രസംഗിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും സലീം എടക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."