നിയമനം നടത്തിയത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്: ജി.സി.ഡി.എ ചെയര്‍മാന്‍
സ്വന്തം ലേഖകന്‍
കൊച്ചി: ജി.സി.ഡി.എയില്‍ ടൗണ്‍ പ്ലാനര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ തസ്തികകളിലേക്ക് നിയമനം നടത്തിയത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണെന്ന് ചെയര്‍മാന്‍ വി. സലിം സുപ്രഭാതത്തോടു പറഞ്ഞു.
എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്ക് ഇളവോടെ നിയമനം നല്‍കാന്‍ പി.എസ്.സി ലിസ്റ്റ് തയാറാക്കി നല്‍കിയിരുന്നു. ഇളവനുവദിക്കാന്‍ അധികാരമുണ്ടെന്ന് നടപടിക്രമം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വ്യക്തമാക്കിയതിനാലും നിര്‍ദേശം നല്‍കിയതിനാലും നിയമനം നല്‍കുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
റാങ്ക് ലിസ്റ്റ് തയാറാക്കിയപ്പോള്‍ ഉന്നത ഇടപെടല്‍ മൂലം വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ട യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തി ക്രമക്കേട് നടത്തി നിയമനം നല്‍കിയെന്നായിരുന്നു റാങ്ക്‌ലിസ്റ്റിലുണ്ടായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആരോപണം.
തസ്തികകളിലേക്ക് 2014ലാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നത്.എട്ടും അഞ്ചും വര്‍ഷം മുന്‍പരിചയമുള്ളവരെ നിയമിക്കണമെന്നിരിക്കേ അതില്ലാത്തവര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയതിനെ ജി.സി.ഡി.എ എതിര്‍ക്കുകയും പി.എസ്.സിക്ക് കത്തയക്കുകയും ചെയ്തു.
എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രവൃത്തി പരിചയത്തില്‍ ഇളവ് നല്‍കാന്‍ അവകാശമുണ്ടെന്നായിരുന്നു പി.എസ്.സി നിലപാട്. പൊതുമേഖലാ സ്ഥാപനമല്ലാത്തതിനാല്‍ ഇതു ബാധകമാകില്ലെന്ന് ചൂണ്ടിക്കാട്ടി ജി.സി.ഡി.എ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ പ്രതിരോധിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു.
പിന്നീട് ഈ കേസ് സുപ്രിംകോടതിയിലെത്തി. പി.എസ്.സി നടപടിയെ സുപ്രിംകോടതി വിമര്‍ശിക്കുകയും വിശദീകരണം തേടുകയും ചെയ്തു.
സംഗതി കൈവിട്ടുപോകുമെന്നനില വന്നതോടെ ഉന്നത നേതൃത്വം ഇടപെട്ട് ജി.സി.ഡി.എയെ കൊണ്ട് സുപ്രിംകോടതിയിലെ അപ്പീല്‍ പിന്‍വലിപ്പിക്കുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.ജി.സി.ഡി.എയിലെ ഒഴിവിലേക്ക് വിജ്ഞാനം നടത്തുന്ന കാലത്ത് ഡോ. കെ.എസ് രാധാകൃഷ്ണനായിരുന്നു പി.എസ്.സി ചെയര്‍മാന്‍. 2016ല്‍ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ അധികാരമേല്‍ക്കുന്നത്. ഈ കാലയളവില്‍ത്തന്നെയാണ് ജി.സി.ഡി.എ ചെയര്‍മാനായി അഡ്വ. വി. സലിം ചുമതലയേല്‍ക്കുന്നതും. കോണ്‍ഗ്രസിലെ എന്‍. വേണുഗോപാല്‍ ജി.സി.ഡി.എ ചെയര്‍മാനായിരുന്ന കാലത്താണ് ഒഴിവുകള്‍ നികത്താനായി പി.എസ്.സി വിജ്ഞാപനമിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."