HOME
DETAILS
MAL
ചാകര പ്രതീക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍
backup
July 11 2016 | 07:07 AM
കൊടുങ്ങല്ലൂര്‍: കഴിഞ്ഞ ദിവസം ചാകരക്കോള് കണ്ട എടവിലങ്ങിലെ കാരതുംകടവില് പ്രതീക്ഷയോടെ മത്സ്യതൊഴിലാളികള്‍. ചേറ്റുവ മുതല്‍ മുനമ്പം വരെയുള്ള കടലോരത്തെ അറുന്നൂറിലധികം വള്ളങ്ങളാണ് ചാകര പ്രതീക്ഷിച്ച് കടലോരത്ത് തമ്പടിച്ചിട്ടുള്ളത്.
ഇതില്‍ മുന്നൂറോളം മൂടു വെട്ടി വള്ളങ്ങളുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കൊടുങ്ങല്ലൂരിന്റെ കടലോരത്ത് ചാകരക്ക് മുമ്പായി കടല്‍ പതം വന്നതോടെ തീരദേശം പ്രതീക്ഷയിലാണ്.
ഞായറാഴ്ച്ച ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിന് ആളുകള്‍ കടപ്പുറത്ത് എത്തിയിരുന്നു. ശനിയാഴ്ച്ച കടലില്‍ പോയ വള്ളങ്ങള്‍ക്ക് ആറായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള ചെമ്മീന്‍ ലഭിച്ചതോടെയാണ് ചാകര പ്രതീക്ഷ ഉണര്‍ന്നത്. ലക്ഷണങ്ങള്‍ കണ്ട് ഏതാനും ദിവസങ്ങള്‍ക്കകം ചാകര വന്നെത്തുമെന്നാണ് തീരദേശവാസികള്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."