HOME
DETAILS
MAL
രണ്ടാമൂഴം: മധ്യസ്ഥത എന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളി
backup
March 15 2019 | 23:03 PM
കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്കിയ കേസില്‍ ആര്ബിട്രേറ്റരെ നിയോഗിക്കണമെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോഴിക്കോട് അതിവേഗ കോടതി തള്ളി. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡിഷനല്‍ മുന്‍സിഫ് കോടതിയും തള്ളിയിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.
കേസ് കോടതിക്ക് പുറത്ത് പരിഹരിക്കണമെന്നായിരുന്നു ശ്രീകുമാറിന്റെ വാദം. കേസില്‍ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നേരത്തെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എതിര് ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."