ഉത്തര കടലാസുകള്‍ റോഡരികില്‍: വകുപ്പ്തല അന്വേഷണം വേണമെന്ന് കെ.എസ്.യു
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വകുപ്പ്തല അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുറ്റക്കാരായവര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നും അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വകുപ്പ് നടപടിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളിലെ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍ നിയമനങ്ങള്‍ നാല് വര്‍ഷമാക്കി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ ഫയല്‍ അദ്ദേഹം അറിയാതെ ഇടതുപക്ഷ അനുകൂല സംഘടനയുടെ സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒരു ഡയരക്ടറേറ്റിന് മുന്നില്‍ കൊണ്ട് വരാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയിലൂടെ മാത്രമേ നടപ്പാക്കാവൂ. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."