HOME
DETAILS
MAL
എസ്.എം.എഫ് ജില്ലാ കൗണ്‍സില്‍
backup
April 12 2017 | 23:04 PM
ചെര്‍ക്കള: 26, 27 തിയതികളിലായി തൃശ്ശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനിയറിങ് കോളജില്‍ നടക്കുന്ന എസ്.എം.എഫ് ദേശീയ സെമിനാറിനോടനുബന്ധിച്ച് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസയില്‍ ചേര്‍ന്ന മഹല്ല് ഭാരവാഹികളുടെയും ജംഇയ്യത്തുല്‍ ഖുത്വബാഅ് പ്രതിനിധികളുടെയും എസ്.എം.എഫ് ജില്ലാ കൗണ്‍സില്‍ സമാപിച്ചു. എല്ലാ മഹല്ലുകളിലെയും ഭാരവാഹികള്‍ ജില്ലാ കമ്മിറ്റി നല്കിയ ബയോഡാറ്റാ ഫോം പൂരിപ്പിച്ചു മണ്ഡലം കമ്മിറ്റിയെയോ ജില്ലാ ഓഫിസിലോ എത്തിക്കേണ്ടതാണെന്ന് അറിയിച്ചു. ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. യു.എം അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. ജന. സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, കല്ലട്ര അബ്ബാസ് ഹാജി, ഇ.പി ഹംസത്തുസ്സഅദി ബെളിഞ്ചം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."