എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ തയാറെടുപ്പില്‍ സ്‌കൂളുകള്‍, അധ്യാപകര്‍ നെട്ടോട്ടത്തില്‍
തിരുവനന്തപുരം: മെയ് 26ന് പൊതുപരീക്ഷകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വളരെ സൂക്ഷ്മതയോടെ വേണം ഇത്തവണ പരീക്ഷകള്‍ നടത്താന്‍. പതിവില്‍ കവിഞ്ഞ് നിരവധി കാര്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനുള്ള ഓട്ടത്തിലാണ് പരീക്ഷാ ചുമതലയുള്ള പ്രധാനാധ്യാപകര്‍.
അതേസമയം പൊതുഗതാഗത സൗകര്യം പൂര്‍ണസ്ഥിതിയിലാവാത്തത് പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ക്കു തലവേദനയായി. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇത്തവണ സ്‌കൂളുകളാണ് ഒരുക്കേണ്ടത്. സ്വന്തമായി വാഹനങ്ങളില്ലാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ മറ്റുസംവിധാനങ്ങളൊരുക്കാനുള്ള തിരക്കിലാണ്.
എന്നാല്‍ ദൂരജില്ലകളില്‍ ജോലി ചെയ്തിരുന്ന പ്രധാനാധ്യാപകര്‍ പലരും ഇതുവരെ സ്‌കൂളുകളിലെത്തിയിട്ടില്ല. ലോക്ക്ഡൗണില്‍ കുടുങ്ങിയ പരീക്ഷാ ചുമതലക്കാരായ ഇവര്‍ സ്‌കൂളുകളിലെത്താനുള്ള നെട്ടോട്ടത്തിലാണ്. ട്രെയിന്‍ സൗകര്യമില്ലാത്തതും ജില്ല വിട്ട് പൊതുഗതാഗതമില്ലാത്തതുമാണ് ഇവരെ വലയ്ക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജോലി ചെയ്യുന്ന എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."