HOME
DETAILS
MAL
ജസ്ന തിരോധാനം: ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തള്ളി
backup
June 26 2018 | 12:06 PM
കൊച്ചി: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തള്ളി. അന്യായമായി തട്ടിക്കൊണ്ടു പോയതായി കണ്ടെത്താത്ത സാഹചര്യത്തില്‍ സാങ്കേതികമായി ഹരജി നിലനില്‍ക്കില്ലെന്നു നിരീക്ഷിച്ചാണ് നടപടി.
ജസ്നയെ കണ്ടെത്താന്‍ പൊലിസ് ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഹരജിയുള്ളതിനാല് ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."