HOME
DETAILS

പരിശീലനത്തിനായി സഊദി സൈനിക കേഡറ്റ് സംഘം ഇന്ത്യയിലേക്ക്

  
backup
June 26 2018 | 14:06 PM

54645645321312

റിയാദ്: പരീശീനത്തിന്റെ ഭാഗമായി സഊദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍.ഡി.എ) പരിശീലനത്തിനായാണ് സഊദി സംഘം ഇന്ത്യയിലേക്ക് വരുന്നത്. നിലവില്‍ കര, വ്യോമ, നാവിക വിഭാഗങ്ങളില്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി.

കേഡറ്റുകളുടെ മൂന്നു വര്‍ഷ പരിശീലന പ്രോഗാമിന്റെ ഭാഗമായുള്ള പരിശീലനത്തില്‍ ഭാഷാ പരിശീലനവും ലക്ഷ്യമാക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്തെ ഘടക്വസ് ല യിലെ പ്രതിരോധ അക്കാദമിയില്‍ ബുധനാഴ്ച മുതലാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നത്. കേഡറ്റുകളുടെ മൂന്ന് വര്‍ഷ പഠന കാലങ്ങള്‍ക്ക് ശേഷം പരിശീലനം നല്‍കുന്ന ലോകത്തെ ആദ്യത്തെ ട്രൈ സര്‍വീസ് സ്ഥാപനമാണ് പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി. സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് സഊദി റോയല്‍ ലാന്റ് ഫോഴ്‌സ് സംഘത്തെ സ്വീകരിച്ചു.

ശയ ജബ്ബാര്‍ അല്‍ഗാംദി, ഇസ്സാം അല്‍ ഉതൈബി, ഫഹദ് അല്‍ ഖഹ്താനി, നവാഫ് അല്‍ ശഹ്‌റാനി, യാസിര്‍ അല്‍ ഫര്‍ഹാന്‍ എന്നീ അഞ്ചംഗ സംഘമാണ് ഇന്ത്യയിലെത്തുന്നത്.

ഇത് രണ്ടാം തവണയാണ് സഊദി കേഡറ്റ് സംഘം പരിശീലനത്തിനായി ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിലെ അഞ്ചംഗ സംഘം ഇവിടെ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്. സബ് യൂണിറ്റ് ലെവല്‍ ട്രൈയിനിംഗ്, ലീഡര്‍ഷിപ്പ്, ശാരീരികവും മാനസികവുമായപരിശീലനം, സഖ്യത്തിലേര്‍പ്പെടല്‍ എന്നിവയിലുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഇന്ത്യയിലെ പരിശീലനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുമെന്ന് സംഘത്തെ ആശീര്‍വദിച്ച് അംബാസിഡര്‍ അഹ് മദ് ജാവേദ് പറഞ്ഞു.

സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും 2014 ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയും ഇപ്പോള്‍ കിരീടവകാശി കൂടിയായ മുഹമ്മദ്ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലുമാണ് പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി സൈനിക പരിരീലനം നല്‍കാനുള്ള കരാറില്‍ ഒപ്പുവെച്ചതെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago