HOME
DETAILS

ഹജ്ജ് സേവന വിസക്ക് ഫീസ് വര്‍ധനവ് ഒഴിവാക്കാന്‍ സഊദി മന്ത്രിസഭാ തീരുമാനം

  
backup
April 12 2017 | 23:04 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5-2

റിയാദ്: ഹജ്ജ് സമയത്തെ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന ജോലിക്കാരുടെ വിസക്കുള്ള ഫീസുകള്‍ ഉയര്‍ത്തേണ്ടെണ്ടന്ന് സഊദി മന്ത്രിസഭാ തീരുമാനം. രാജ്യത്തെ മുഴുവന്‍ വിസകള്‍ക്കും ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയ ശേഷം ഹജ്ജ് സേവന വിസകളിലും ഇത് ബാധകമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഇത് ഒഴിവാക്കി മുഴുവന്‍ വിസ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം കൈക്കൊണ്ടണ്ടത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനം പുറപ്പെടുവിച്ചത്.
ഹജ്ജ് സമയത്തു ബലികര്‍മവും അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ചെയ്യാന്‍ എത്തുന്ന ജോലിക്കാരുടെ വിസ ഫീസ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തെ കാലാവധി തീരുന്ന വേളയില്‍ വിസ ഫീസുമായി ബന്ധപ്പെട്ട നടപടി കൈകൊള്ളാന്‍ ധനകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. നേരത്തെ തന്നെ ഇത്തരം ജോലിക്കാരുടെ വിസ ഫീസ് സര്‍ക്കാര്‍ വഹിക്കുമെന്ന് വിജ്ഞാപനം ഉണ്ടണ്ടായിരുന്നുവെങ്കിലും മുഴുവന്‍ വിസകളുടെയും ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഹജ്ജ് സേവനത്തിനെത്തുന്ന ജോലിക്കാരുടെ വിസയുമായി ബന്ധപ്പെട്ട സംശയത്തിനാണ് ഇതോടെ അറുതിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago