HOME
DETAILS

ലക്കിടിയിലെ വെടിവയ്പ്: അന്വേഷണം പ്രഹസനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

  
backup
March 15 2019 | 23:03 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85

കല്‍പ്പറ്റ: ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
ജലീലിന്റെ മരണത്തിന് ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും റിസോര്‍ട്ടില്‍ വസ്തുതാന്വേഷണം നടത്താനെത്തിയ സംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ജലീല്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകള്‍ക്കെതിരേ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരേ ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. വസ്തുതകള്‍ അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംഭവം നടന്ന റിസോര്‍ട്ടിലേക്ക് കയറ്റിവിടാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകരെപ്പോലും കയറ്റിവിടാത്തതിനുപിന്നില്‍ പൊലിസിനെ സംരക്ഷിക്കാനുള്ള നീക്കമാണ്.
തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. റിസോര്‍ട്ടിലെ ജീവനക്കാരെ കാണാനോ തെളിവെടുപ്പ് നടത്താനോ പൊലിസ് അനുവദിച്ചില്ല. സുപ്രിംകോടതി നിര്‍ദേശപ്രകാരമെന്ന് പറഞ്ഞ് നടത്തുന്ന മജിസ്‌ട്രേറ്റ്തല അന്വേഷണം സര്‍ക്കാരിനെയും പൊലിസിനെയും വെള്ളപൂശാനുള്ള നീക്കം മാത്രമാണെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഗ്രോ വാസു, അഭിഭാഷകരായ പി.എ പൗരന്‍, തുഷാര്‍ നിര്‍മല്‍ സാരഥി, അലാവുദ്ദീന്‍, രാജു, സുജ ഭാരതി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago