HOME
DETAILS
MAL
കൊവിഡ് : സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി നാളെ ട്വിറ്ററില്‍ തത്സമയം മറുപടി പറയും
backup
May 22 2020 | 05:05 AM
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പൊതുജനങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുന്നത്. ശനിയാഴ്ച പകല്‍ പന്ത്രണ്ട് മുതലാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമുള്ളത്. AskPinarayiVijayan എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്.
ട്വിറ്റര്‍ ഇന്ത്യയുടെ 'ആസ്‌ക് ദ സിഎം' എന്ന പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ട്വിറ്റര്‍ തത്സമയ ചോദ്യോത്തരത്തില്‍ പങ്കെടുക്കുന്നത്.
https://twitter.com/TwitterIndia/status/1263484117951242240
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."