കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതിയിലെ വിവാദ ഭൂമി വില്പനയെ തുടര്‍ന്ന് മാര്‍പാപ്പ ഇടപെട്ട് അതിരൂപതയില്‍ പുതിയ അപസ്തോലിക് അഡ്മിനിസട്രേറ്ററെ നിയമിച്ചതിനു പിന്നാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു.
റോമില്‍ നാളെ നടക്കുന്ന കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പോയതെന്നാണ് സഭയുടെ ഒദ്യോഗിക വിശദീകരണം. 29ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന പത്രോസ്, പൗലോസ് ശ്ലീഹമാരുടെ തിരുനാള്‍ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.
ഈ വര്‍ഷം 14 ന് പുതിയ കര്‍ദിനാള്‍മാര്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനചിഹ്നങ്ങള്‍ നല്‍കുന്നുണ്ട്.
റോം സന്ദര്‍ശനത്തിനുശേഷം ജൂലൈ രണ്ടിന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തിരിച്ചെത്തുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."