ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആഭ്യന്തര വിമാന സര്‍വിസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്ന നിഗമനമുള്ളതിനാല്‍ വിമാനങ്ങളില്‍ എത്തുന്നവര്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഇന്നലെ കൊവിഡ് ബാധിച്ച് ചാവക്കാട് 73 കാരി മരിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."