HOME
DETAILS

യു.പിയില്‍ ഹിന്ദുവാഹിനിയുടെ സദാചാര ഗുണ്ടായിസം

  
backup
April 12 2017 | 23:04 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af



മീററ്റ്: ഉത്തര്‍പ്രദേശില്‍ യുവാവിനും യുവതിക്കും നേരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദുവാഹിനിയുടെ സദാചാര ഗുണ്ടായിസം. ലൗ ജിഹാദ് ആരോപിച്ചാണ് ഹിന്ദുവാഹിനി പ്രവര്‍ത്തകര്‍ യുവാവിനെയും യുവതിയെയും ആക്രമിച്ചത്. മീററ്റിലെ ശാസ്ത്രി നഗര്‍ ഏരിയയിലാണ് സംഭവം. ഇവിടെയുള്ള ഒരു വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകര്‍ ഇരുവരെയും ആക്രമിക്കുകയും പൊലിസ് സ്റ്റേഷനിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹിന്ദു യുവവാഹിനി നേതാവായ നാഗേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലായിരുന്നു സദാചാരഗുണ്ടായിസം അരങ്ങേറിയത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരെയും ആക്രമിക്കുകയും അവരുടെ ദൃശ്യങ്ങല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഇസ്‌ലാം മതത്തിലേക്ക് മാറ്റാന്‍ യുവാവ് ശ്രമിച്ചു എന്നായിരുന്നു ആരോപണം. പെണ്‍കുട്ടിയെ മതംമാറ്റുകയെന്ന ഉദ്ദേശത്തോടെയാണ് മുസ്‌ലിം യുവാവ് പ്രണയിച്ചതെന്നും പ്രണയിച്ച ശേഷം മതം മാറ്റാനായി ശ്രമിച്ചുവെന്നും തോമര്‍ ആരോപിക്കുന്നു. യുവാവിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിന് പൊലിസും ദൃക്‌സാക്ഷിയായിരുന്നെന്നും ആരോപണമുണ്ട്. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും വിവരമുണ്ട്. എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍ മീററ്റിലെ വീട്ടില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നുവെന്നാണ് യുവവാഹിനി പ്രവര്‍ത്തകരുടെ വാദം. 2002 ല്‍ യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദുവാഹിനി.
മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ആദിത്യനാഥ് സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് പൊതുസ്ഥലങ്ങളില്‍ സ്ത്രീ പുരുഷന്‍മാരെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന പേരില്‍ കടുത്ത വിമര്‍ശനമനങ്ങളേറ്റു വാങ്ങുന്നതിനിടയിലാണ് ഹിന്ദു വാഹിനി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം സംസ്ഥാനത്ത് ശക്തിപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago