HOME
DETAILS

ഡെപ്യൂട്ടി കമാന്‍ഡന്റ് രാജുവിനെതിരായ നടപടി അട്ടിമറിക്കാന്‍ നീക്കം

  
backup
June 26 2018 | 17:06 PM

deputy

തിരുവനന്തപുരം: ദാസ്യപ്പണി ആരോപണ വിധേയനായ സായുധ ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിനെ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ നീക്കം. ക്യാംപ് ഫോളോവേഴ്‌സിനെ കൊണ്ട് രാജു ജോലി ചെയ്യിച്ചെന്നും ഇയാള്‍ക്കെതിരേ അന്വേഷണത്തിനും സ്ഥലം മാറ്റത്തിനും സായുധ ബറ്റാലിയന്‍ ഐ.ജി ഇ.ജെ.ജയരാജ് ശുപാര്‍ശ നല്‍കിയിരുന്നു. 

ഇതുപ്രകാരം രാജുവിനെതിരേയുള്ള ശുപാര്‍ശയോടെ കഴിഞ്ഞ ശനിയാഴ്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസിന് കൈമാറി. എന്നാല്‍ രാജുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ രണ്ട് ശുപാര്‍ശകളും അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.
തനിക്കെതിരായ ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രാജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇത് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി രാജുവിന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. എസ്.എ.പി ക്യാംപിലെ ദിവസ വേതനക്കാരായ നാലുപേരെ രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച് ഒരാഴ്ചയോളം ടൈല്‍സ് പണി ചെയ്യിച്ചതായും മുന്‍പും ഇത്തരത്തില്‍ ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജുവിനെതിരേ രണ്ട് ക്യാംപ് ഫോളോവര്‍മാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. ടൈല്‍ പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം ഡി.ജി.പിക്ക് കൈമാറിയിരുന്നു.
ഇതേ തുടര്‍ന്ന് രാജുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago