നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് സര്‍ക്കാരിന്റെ 70 ഏക്കര്‍
തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ കേന്ദ്രത്തിനുവേണ്ടി തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്നോസിറ്റിയില്‍ 70 ഏക്കര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആദ്യ ഘട്ടത്തില്‍ 30 ഏക്കറും, രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനാണ് നിസാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത്.
ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണവും സാങ്കേതിക വികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനിര്‍മാണ കമ്പനികള്‍ക്കുവേണ്ടിയാണ് ഫ്രാങ്കോ ജപ്പാന് സഹകരണ സംരംഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് പ്രവത്തനം ആരംഭിക്കുന്നത്. ടെക്നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ- യമുനാ കെട്ടിട സമുച്ചയത്തില്‍, 25,000 ചതുരശ്ര അടി ഏറ്റെടുത്ത് നിസാന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ടെക്നോസിറ്റിയിലെ ഐ.ടി കെട്ടിട സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 3,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലും പതിന്മടങ്ങ് നേരിട്ടല്ലാതെയുള്ള തൊഴില്‍ അവസരങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊഗ്നിറ്റിവ് അനലക്ടിസ്, മെഷീന് ലേണിങ് സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ടെക്നോസിറ്റിയില്‍ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാന്‍ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.
സാങ്കേതിക വിദ്യാരംഗത്തെ പുതിയ പ്രവണതകളുടെ സാങ്കേതമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ഐ.ടി. വകുപ്പ് വിഭാവനം ചെയ്ത നോളജ് സിറ്റി നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ വരവോടെ യാഥാര്‍ഥ്യമാവുകയാണെന്ന് ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. കൂടുതല്‍ ആഗോള കമ്പനികളുടെ കടന്നു വരവിന് ഇത് തുടക്കമാകും. ടെക്നോളജി വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാനില്‍ നിന്നുമുള്ള സംരംഭം കിഴക്കനേഷ്യന്‍ രാജ്യങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."