പണം നേരിട്ട് ജനങ്ങളിലേക്ക്- കൊവിഡ് പ്രതിരോധത്തിലെ വിജയഗാഥക്കു പിന്നാലെ സാമ്പത്തി പ്രതിസന്ധി മറികടക്കാന്‍ 'ഹെലികോപ്റ്റര്‍ മണി'യുമായി ജെസീന്ത
ന്യൂസിലാന്‍ഡ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വിജയത്തിനു പിന്നാലെ രാജ്യത്തിന്റെ സാമ്പത്തി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതിയുമായി ന്യൂസിലന്‍ഡ്.
ആളുകളുടെ ഇടയിലേക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഹെലികോപ്റ്റര്‍ മണി പദ്ധതി ന്യൂസിലാന്റ് നടപ്പാക്കാനാണ് ന്യൂസിലന്‍ഡിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ന്യൂസിലാന്‍ഡ് ധനമന്ത്രി ഗ്രാന്‍ഡ് റോബേര്‍ട്ട്‌സ്ണ്‍ വെള്ളിയാഴ്ച്ച നടത്തി. പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ തന്നെ ഈ പദ്ധതിയെക്കുറിച്ച് നിരവധി ആലോചനകള്‍ നടത്തിയിരുന്നുവെന്നും ഇപ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്റര്‍ മണി അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതിക്ക് കൊവിഡ് 19 പശ്ചാത്തലത്തില്‍ വലിയ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞരില്‍ നിന്നും ലഭിക്കുന്നത്.
ഇന്ത്യയില്‍ ഇത് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് നിരവധി തവണ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക നൊബേല്‍ ജേതാവായ ഇന്ത്യാക്കാരനായ അഭിജിത്ത് ബാനര്‍ജിയും ജനങ്ങള്‍ക്ക് നേരിട്ട് പൈസ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പദ്ധതി സെന്‍ട്രല്‍ ബാങ്കുകളുടെ സ്വാതന്ത്ര്യം കുറയ്ക്കും, ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തും എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമ്പന്ന രാജ്യങ്ങളൊന്നും ഹെലികോപ്റ്റര്‍ മണി എന്ന ആശയം സ്വീകരിച്ചിട്ടില്ല.
ഹെലികോപ്റ്റര്‍ മണി ഡ്രോപ്പില്‍ സെന്‍ട്രല്‍ ബാങ്ക് നേരിട്ട് പണവിതരണം വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാര്‍ വഴി പുതിയ പണം ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. ന്യൂസിലാന്റിലേത് കയറ്റുമതി-ആശ്രിത സമ്പദ് വ്യവസ്ഥ ആയതിനാല്‍ തന്നെ അധിക പണം ഒരു അനുഗ്രഹമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."