HOME
DETAILS

അവസാനം വരെ പിടിച്ചു നിന്നു, കള്ളം കയ്യോടെ പിടിച്ചപ്പോള്‍ സര്‍ക്കാര്‍ തകിടം മറിഞ്ഞു: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

  
backup
May 22 2020 | 09:05 AM

ramesh-chennithala-statement-in-splinkler-issue-22-05

തിരുവനന്തപുരം: സപ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ കളവ് മുതല്‍ ഉപേക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

തൊണ്ടിമുതലും ദൃസാക്ഷിയും സിനിമയിലെ കള്ളേന്റേതിന് സമാനമാണ് സര്‍ക്കാര്‍ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും വസ്തുതാപരമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.

മോഷണം പിടിക്കപ്പെടുമെന്ന് ഘട്ടമായപ്പോള്‍ മോഷണ മുതല്‍ വിഴുങ്ങി. അത് എക്സറേയിലൂടെ അത് കണ്ടെത്തുന്നു. അപ്പോള്‍ കള്ളന്‍ പറയും അവസാനം വരെ ഞങ്ങള്‍ പിടിച്ചു നില്‍ക്കും. അതാണ് ഞങ്ങളുടെ രീതിയെന്ന്. ഇതുപോലെയാണ് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അവസ്ഥ. വസ്തുതകള്‍ മനസിലാക്കിയപ്പോള്‍ അവസാനം വരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പിടിച്ചു നിന്നു. പക്ഷെ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞു,' രമേശ് ചെന്നിത്തല പറഞ്ഞു.

ഏപ്രില്‍ 10ന് പ്രതിപക്ഷ ഇടപെടലിന് ശേഷമാണ് കാതലായ മാറ്റങ്ങളുണ്ടായത്. ഇതുവരെ സ്പ്രിംക്ലറുടെ കൈയ്യില്‍ പോയ ഡാറ്റ സംബന്ധിച്ച് വ്യക്തതയില്ല. ഇത് ഓഡിറ്റ് ചെയ്യാന്‍ സംവിധാനമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്പ്രിംക്ലര്‍ എന്ത് സേവനം ചെയ്‌തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എങ്ങനെ സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തു? അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയോ? നിരവധി ചോദ്യങ്ങളുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്ര സമ്മേളനങ്ങളില്‍ ഒരിക്കല്‍ പോലും ഇത് സൂചിപ്പിച്ചിരുന്നില്ലെന്നും ചെയ്തിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.കൊവിഡിന്റെ മറവില്‍ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

തങ്ങള്‍ ഇക്കാര്യം പുറത്തു കൊണ്ടു വന്നതിന് ശേഷമാണ് സി-ഡിറ്റ് വിഷയത്തിലേക്ക് കടന്നു വരുന്നതെന്നും അതുവരെ സി ഡിറ്റ്, ഐ.ടി മിഷന്‍ എന്നിവയെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago