പ്രചാരണത്തില്‍ എല്‍.ഡി.എഫ് മുന്നിലെന്നു സി.പി.ഐ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് മുന്നിലെന്ന് സി.പി.ഐയുടെ വിലയിരുത്തല്‍. നേരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതും മുന്നണി ഒറ്റക്കെട്ടായി പ്രചാരണരംഗത്ത് നില്‍ക്കുന്നതും ആദ്യഘട്ടത്തില്‍ മുന്നണിക്കു മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളായെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ഇനിയങ്ങോട്ടും ഈ സ്ഥിതി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് ഇന്നലെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായ നിര്‍ദേശം.സ്ഥാനാര്‍ഥി നിര്‍ണയം വിവാദങ്ങളില്ലാതെ കുറ്റമറ്റ നിലയില്‍ പൂര്‍ത്തിയാക്കാനായി. പൊതുവില്‍ മികച്ച പ്രതികരണങ്ങളുമുണ്ടായി.
യു.ഡി.എഫിലും എന്‍.ഡി.എയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം തുടരുന്ന ആശയക്കുഴപ്പങ്ങളും ആദ്യഘട്ടത്തില്‍ സാഹചര്യം അനുകൂലമാക്കുന്നുണ്ട്. എന്നാല്‍ മറ്റു മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണ ഘട്ടത്തിലേക്ക് കടക്കുന്നതോടെ രംഗം ഒന്നുകൂടി ഉണരും.
ഈ ഘട്ടത്തില്‍ പഴുതടച്ചുള്ള പ്രചാരണങ്ങളിലൂടെ മുന്നോട്ടുപോകണമെന്നാണ് നിര്‍ദേശം.
യു.ഡി.എഫില്‍ നിന്ന് ലോക്താന്ത്രിക് ജനതാദള്‍ ഉള്‍പെടെ ഇടതുപക്ഷത്തേക്കെത്തിയത്, മുന്നണി വിപുലീകരണം എന്നിവ ഇടതുമുന്നണിയുടെ സംഘടനാബലം ഉയര്‍ത്തുന്ന ഘടകങ്ങളായെന്നും യോഗം വിലിയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."