HOME
DETAILS
MAL
വിജയ് മല്യക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ്
backup
April 12 2017 | 23:04 PM
ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ്.1995 ലെ ഫെറ മാനദണ്ഡ ലംഘന കേസിലാണ് നടപടി. ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ആക്ട്(ഫെറ)ന് എതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് 1995 ല്‍ വിജയ് മല്യയ്ക്കെതിരേ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആ കേസിലാണ് ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം വാങ്ങിക്കാതെയാണ് മല്യ ഈ തുക നല്‍കിയതെന്ന് പണം വാങ്ങിയഏജന്സി അവകാശപ്പെട്ടിരുന്നു. ഇത് ഫെറ മാനദണ്ഡങ്ങളുടെ ലംഘനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."