HOME
DETAILS
MAL
കൂടുതല്‍ യുവാക്കള്‍ തെരഞ്ഞെടുപ്പു രംഗത്തേക്ക് വരണമെന്ന് സുധീരന്
backup
March 16 2019 | 00:03 AM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും കൂടുതല്‍ യുവാക്കള്‍ തെരഞ്ഞെടുപ്പു രംഗത്തേക്കു വരട്ടെയെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.
നിലവില്‍ യു.ഡി.എഫിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ഇനി ഒട്ടും അമാന്തമുണ്ടാകരുത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു.
കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങള്‍ എത്തിക്കരുതായിരുന്നുവെന്നും നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."