ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാം
ലണ്ടന്‍: മാസങ്ങളായി തുടരുന്ന സംവാദങ്ങള്‍ക്കൊടുവില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങിയ (ബ്രെക്‌സിറ്റ് )നടപടിക്ക് അംഗീകാരം. ബ്രെക്‌സിറ്റ് അംഗീകരിച്ചുകൊണ്ടുള്ള ബ്രിട്ടിഷ് സ്പീക്കറുടെ പാര്‍ലമെന്റിലെ പ്രഖ്യാപനം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ഇതോടെ മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് ആണ് റദ്ദായത്. 1972ല്‍ ആണ് ബ്രിട്ടനെ യൂറോപ്യന്‍ യൂനിയനില്‍ അംഗമാക്കിക്കൊണ്ടുള്ള യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് പ്രാബല്യത്തില്‍വന്നത്. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് ബില്ലിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുകയും ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവയ്ക്കുകയും ചെയ്തതോടെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. 2019 മാര്‍ച്ച് 29നെ ബ്രക്‌സിറ്റ് ദിനമായി ആഘോഷിക്കാനുള്ള തീരുമാനം ഉറപ്പിക്കുന്നതാണ് നിയമം. അന്നാണ് യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പൂര്‍ണമായും വിട്ടുപിരിയുക. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി തുടരുന്ന നടപടികളാണ് ഇതോടെ അവസാനിക്കുക. 2017 ജൂലൈയില്‍ ആണ് ബ്രെക്‌സിറ്റ് ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഇതിന് ശേഷം ബില്ലിനെ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും 250 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളാണ് നടന്നത്. ബില്ല് കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ പാസായതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആഘോഷം നടത്തിയിരുന്നു. 2017 ഡിസംബര്‍ എട്ടിനാണ് ബ്രെക്‌സിറ്റ് കരാറായത്. യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും ഇത് സംബന്ധിച്ച് കരാറിലെത്തി. ഇതനുസരിച്ച് യൂറോപ്യന്‍ യൂനിയനുമായുള്ള സാമ്പത്തിക ബാധ്യത ബ്രിട്ടന്‍ തീര്‍ക്കും. ഉത്തര അയര്‍ലന്‍ഡിന്റെ അതിര്‍ത്തി അടക്കില്ല, ബ്രിട്ടനിലെ യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെയും യൂറോപ്യന്‍ യൂനിയനിലെ ബ്രിട്ടിഷ് പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും കരാറില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."