HOME
DETAILS
MAL
സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന്
backup
April 12 2017 | 23:04 PM
പേരാമ്പ്ര: മേഖലയിലെ വ്യത്യസ്ത പ്രദേശങ്ങളിലുണ്ടായ രാഷട്രീയ അക്രമങ്ങള്‍ അവസാനിപ്പിച്ച് പ്രദേശത്തു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. ചേനോളി ലെ എടോത്ത് റഫീഖ്, കുണ്ടുങ്ങല്‍ അഹ്മദ്, മുനീര്‍ നൊച്ചാട് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര പ്രശ്നങ്ങളെ പര്‍വതീകരിച്ച് ഭീതി സൃഷ്ടിക്കുകയും വീടുകള്‍ അക്രമിക്കുകയും ചെയ്യുന്നതില്‍നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ മാധവന്, മുബീര്‍ ചാലിക്കര, ട്രഷറര്‍ ഷബീര്‍ അഹ്മദ്, സിറാജ് മേപ്പയൂര്‍, കബീര്‍ മാസ്റ്റര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."