ചൈനയ്ക്കു നല്‍കിയ അഭിമത രാഷ്ട്രപദവി പിന്‍വലിക്കണം: സ്വദേശി ജാഗരണ്‍ മഞ്ച്
ന്യൂഡല്‍ഹി: ജെയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ നീക്കത്തിനു തടസംനിന്ന ചൈനക്ക് നല്‍കിയ അഭിമതരാഷ്ട്ര പദവി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് സംഘ്പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്.
ചൈനയുടെ ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യം തയാറാകണമെന്നും ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കണമെന്നും മഞ്ച് കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരേയും ഇത്തരത്തിലുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതേ നിലപാട് ചൈനയോടും കാണിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു.
ചൈനക്കെതിരേ സാധ്യമായ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിപ്പോഴുള്ളത്.
ജെയ്‌ഷെയുടെ വിഷയത്തില്‍ ചൈന സ്വീകരിച്ചിരിക്കുന്ന നിലപാട് നിരുത്തരവാദപരമായതെന്നും സ്വദേശി ജാഗരണ്‍ മഞ്ചിന്റെ അഖിലേന്ത്യാ കോണ്‍ കണ്‍വീനര്‍ അശ്വിന്‍ മഹാജന്‍ പറഞ്ഞു.
ചൈനയില്‍നിന്ന് വ്യാപകമായ രീതിയില്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം.
ചൈന ഇപ്പോള്‍തന്നെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."