അംഗപരിമിതരുടെ തസ്തിക ഏകീകരിച്ച് ഉത്തരവാകണം: ഡി.എ.ഇ.എ
തിരുവനന്തപുരം: സൂപ്പര്‍ ന്യൂമററിയായി നിയമിതരായ അംഗപരിമിത ജീവനക്കാര്‍ക്ക് നേരത്തെ അനുവദിക്കപ്പെട്ട രീതിയില്‍ എല്ലാവിധ സര്‍വിസ് ആനുകൂല്യങ്ങളും നല്‍കി തസ്തിക ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവാകണമെന്നു ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അംഗപരിമിത ജീവനക്കാരുടെ സ്‌പെഷ്യല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, പ്രമോഷന്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗപരിമിത ജീവനക്കാരെ സ്റ്റാറ്റിയൂട്ടറി പെന്‍ഷനിലേക്ക് മാറ്റുക, ഇവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സംസ്ഥാന ബജറ്റില്‍ 68 കോടി രൂപ വകയിരുത്തിയ ധനമന്ത്രി ഡോ. തോമസ് ഐസകിനെ യോഗം അഭിനന്ദിച്ചു. ഓഗസ്റ്റ് 26ന് ജില്ലാ സമ്മേളനവും ബോധവല്‍ക്കരണ ക്ലാസും നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കെ.സി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബെന്നി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിജു, സംസ്ഥാന സെക്രട്ടറി മോഹനന്‍ പി, ബേബികുമാര്‍ ബി, ആന്‍ഡ്രൂസ് എ, അനിത എന്‍ സംസാരിച്ചു. വിനോദ്കുമാര്‍ വി.കെ സ്വാഗതവും ലതാകുമാരി.ബി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."