സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചത് 1.2 ലക്ഷം സ്ത്രീകള്‍
ജിദ്ദ: വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചതോടെ രണ്ടു ദിവസത്തിനകം ലൈസന്‍സിന് അപേക്ഷിച്ചവരുടെ എണ്ണം 1,20,000. ഇവര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കാന്‍ ആറ് പുതിയ സ്‌കൂളുകള്‍ ആരംഭിച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.
ഒരു ലക്ഷത്തിലേറെ പേര്‍ക്ക് സമയബന്ധിതമായി പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നത് ശ്രമകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം വനിതകള്‍ നേരത്തേ തന്നെ ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.
ഒന്‍പത് പ്രവിശ്യകളില്‍ വനിതാ ഡ്രൈവിങ് സ്‌കൂളുകള്‍ ഇതുവരെ തുറക്കാനായിട്ടില്ല. ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളവ. വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല. പക്ഷേ, അവരുടെ വിസയുടെ ചില സാങ്കേതികപ്രശ്‌നം ബാക്കിയുണ്ട്.
റോഡപകടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് 40 വനിതാഉദ്യോഗസ്ഥരെ നിയമിച്ചതായും വനിതാ ഡ്രൈവിങ് അനുവദിച്ച ആദ്യദിനം സ്ത്രീകള്‍ റോഡപകടം വരുത്തിയതായി റിപ്പോര്‍ട്ടുകളില്ലെന്നും ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായ വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കു മാത്രമാണ് പ്രത്യേക പാര്‍ക്കിങ് സംവിധാനം.
ഗതാഗത നിയമ ലംഘന ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."