HOME
DETAILS

പദ്ധതി രാജ്യമാകെ നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

  
backup
June 26 2018 | 19:06 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be

കണ്ണൂര്‍: സി.പി.എം മാതൃകയില്‍ കോണ്‍ഗ്രസും പാര്‍ട്ടി സ്‌കൂള്‍ തുടങ്ങി. പഠനവും പരിശീലനവുമായി രാപകല്‍ നീളുന്ന ക്യാംപിനാണു ഡി.സി.സി നേതൃത്വത്തില്‍ കണ്ണൂരില്‍ തുടക്കമിട്ടത്. 

മാധ്യമങ്ങളെയൊന്നും അറിയിക്കാതെ അതീവ രഹസ്യമായി നടത്തുന്ന പാര്‍ട്ടി സ്‌കൂള്‍ ക്യാംപിന്റെ മൂന്നുദിവസത്തെ ആദ്യ ക്ലാസ് തലശേരിയില്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. 200 അംഗങ്ങളുള്ള ആദ്യബാച്ചിന്റെ പരിശീലനമാണു പൂര്‍ത്തിയായത്. അടുത്ത ബാച്ചിന്റെ മൂന്നുദിവസത്തെ ക്ലാസ് അടുത്തദിവസം ആരംഭിക്കും. പാര്‍ട്ടി സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 2500 പേര്‍ക്കാണു പരിശീലനം. രാജ്യത്ത് ആദ്യമായാണു കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇത്തരമൊരു പാര്‍ട്ടി സ്‌കൂള്‍ പ്രവര്‍ത്തനത്തിനു തുടക്കമിടുന്നത്.
വ്യക്തിത്വ വികസനം, സാമൂഹ്യബോധമുയര്‍ത്തല്‍, വ്യക്തിപരമായ കഴിവുകള്‍ പരിപോഷിപ്പിക്കല്‍, മികച്ച പൗരന്‍മാരായി വാര്‍ത്തെടുക്കാന്‍ ആശയ വിനിമയ ശേഷി വര്‍ധിപ്പിക്കല്‍, നേതൃശേഷി പരിശീലനം, മാനേജ്‌മെന്റ് പരിശീലനം, ദേശീയ അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കല്‍, സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക്, മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള വ്യത്യാസം, രാജ്യത്തിനു കോണ്‍ഗ്രസ് നല്‍കിയ സംഭാവന തുടങ്ങി 32ഓളം വിഷയങ്ങളിലാണു പരിശീലനം നല്‍കുക.
തെരഞ്ഞെടുക്കപ്പെടുന്ന 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കു മൂന്നു ഘട്ടങ്ങളിലായി ഒന്‍പതു ദിവസമാണു പരിശീലനം. നിലവിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും വൈകാതെ പരിശീലനം നല്‍കും. വിവിധ മേഖലകളിലെ മാനേജ്‌മെന്റ് വിദഗ്ധരാണു ക്ലാസുകളെടുക്കുന്നത്. അടുത്തഘട്ടത്തില്‍ വിവിധ മേഖലകളില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയരായവരെ പങ്കെടുപ്പിച്ച് മുഖാമുഖവും ക്ലാസുകളും ഒരുക്കും.
അഭിമുഖം നടത്തിയാണു ക്യാംപ് അംഗങ്ങളെ തെരഞ്ഞെടുക്കുക. താമസവും ഭക്ഷണവും പാര്‍ട്ടിവക. പൊതുമണ്ഡലത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണു ലക്ഷ്യമെന്നു നേതൃത്വം പറയുമ്പോഴും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ വെല്ലുവിളി നേരിടാനുള്ള ഉറച്ച കാല്‍വയ്പാണു പാര്‍ട്ടി സ്‌കൂളെന്നാണ് കരുതപ്പെടുന്നത്.
ജില്ലയിലെ പാര്‍ട്ടി കുടുംബങ്ങളിലെ 2500ഓളം കുട്ടികളുടെ ലിസ്റ്റ് പാര്‍ട്ടി സ്‌കൂളിനായി തയാറാക്കിയിട്ടുണ്ട്. ഇവരുടെ അഭിരുചി മനസിലാക്കാന്‍ 127 കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ച് ഏകദിന പരിശീലനവും നല്‍കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ മനസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുയര്‍ന്ന ആശയമായിരുന്നു സി.പി.എം മാതൃകയിലുള്ള പാര്‍ട്ടി സ്‌കൂള്‍. നീണ്ടുപോയ പദ്ധതി പ്രവര്‍ത്തനം സതീശന്‍ പാച്ചേനി ഡി.സി.സി അധ്യക്ഷനായതോടെയാണു വേഗത്തിലായത്. കെ.പി.സി.സി അംഗം വി. രാധാകൃഷ്ണനാണു ഇതിന്റെ ചുമതല. ഈ ആശയം ഡല്‍ഹിയില്‍ പങ്കുവച്ചപ്പോള്‍ പദ്ധതി രാജ്യമാകെ നടപ്പാക്കാന്‍ സുധാകരനില്‍ നിന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago