ന്യൂസിലന്‍ഡ് വെടിവെപ്പ്: പ്രതി ഏപ്രില്‍ അഞ്ച് വരെ കസ്റ്റഡിയില്‍
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് മുസ് ലിം പള്ളികളിലുണ്ടായ വെടിവെപ്പിലെ പ്രതിയെ ഏപ്രില്‍ അഞ്ചു വരെ കസ്റ്റഡിയില്‍ വിട്ടു. ആസ്ത്രേലിയന്‍ സ്വദേശിയായ 28കാരന് ബ്രാന്റോണ് ടറന്റ് ഇന്നലെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയപ്പോഴും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോഴും മൗനം പാലിച്ചിരുന്നു ബ്രാന്റോണ്.
അതേസമയം, ഇയാള്‍ കോടതിയില്‍ ജാമ്യം തേടിയിട്ടില്ല. ഇതേതുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന അടുത്ത തിയ്യതിയായ ഏപ്രില്‍ അഞ്ചു വരെ കസ്റ്റഡിയില്‍ വിട്ടത്.
ഹെല്‍മറ്റില്‍ കാമറ ഘടിപ്പിച്ചാണ് ടറന്റ് നിസ്കാരത്തിനെത്തിയവരെ നിസ്സങ്കോചം വെടിവച്ചുവീഴ്ത്തിയത്. അല്‍ നൂര്‍ പള്ളിയിലേക്ക് ആയുധ സാമഗ്രികള്‍ നിറച്ച വാഹനം ഓടിച്ചെത്തുന്നത് മുതലുള്ള ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. പള്ളിയുടെ പ്രവേശന കവാടം മുതല്‍ അകത്തേക്ക് വെടിവച്ചുകൊണ്ടാണ് അക്രമി നീങ്ങിയത്.
ആളുകളെ തെരയുന്നതുപോലെ ഓരോ മുറികളിലേക്കും കടന്ന് വെടിവയ്ക്കുന്നതും രക്ഷപ്പെടാനായി ഓടുന്നവരേയും ഭീകരന് ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിര തീരുന്നതിനുസരിച്ച് വീണ്ടും ലോഡ് ചെയ്യുന്നതും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."