നാടന്‍ മത്സ്യ ഉല്‍പ്പാദനത്തിന് പ്രാധാന്യം നല്‍കണം: ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: നാടന്‍ മത്സ്യയിനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മത്സ്യമേഖലയില്‍ ഏറെ വികസനത്തിനു സാധ്യതയുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തിന്റെയും ജില്ലാതല മത്സ്യസമൃദ്ധി-2 പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കരിമീന്‍ ഉള്‍പ്പെടെയുള്ള രുചികരമായ നാടന്‍ ഇനങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍, ഇതിനുസരിച്ച് ഉല്‍പ്പാദനം നടക്കുന്നില്ല. ഫിഷറീസ് വകുപ്പിന്റെ ആയിരംതെങ്ങ് ഫാം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കാനും തീറ്റ വില കുറച്ച് വിതരണം ചെയ്യാനും സംവിധാനമുണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യത്തീറ്റയാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷംതന്നെ സംസ്ഥാനത്ത് മത്സ്യത്തീറ്റ ഉല്‍പ്പാദനത്തിന് തുടക്കം കുറിക്കുമെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള മത്സ്യവിത്ത് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. കൊല്ലം ജില്ലയില്‍ മാത്രം 40 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങള്‍ വേണം. മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനത്തില്‍ സംസ്ഥാനത്തുതന്നെ താരതമ്യേന മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊല്ലം ജില്ലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ മത്സ്യകര്‍ഷകരെ ആദരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ റീനാ സെബാസ്റ്റ്യന്‍, ദീപാ തോമസ്, കരുമാലില്‍ കെ. ഉദയാ സുകുമാരന്‍, വിനീതാ വിന്‍സെന്റ്, ഷീബാ ആന്റണി, ഫിഷറീസ് ജോയിന്റ് ഡയരക്ടറും മത്സ്യസമൃദ്ധി-2 സ്‌പെഷ്യല്‍ ഓഫിസറുമായ ആര്‍. സന്ധ്യ പങ്കെടുത്തു. ഫിഷറീസ് അഡീഷനല്‍ ഡയറക്ടര്‍ കെ.എം ലതി സ്വാഗതവും ഡെപ്യൂട്ടി ഡയരക്ടര്‍ സി.ടി സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."