ലഹരി മാഫിയക്കെതിരേ ശക്തമായ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിമാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണം. ത്രസിക്കുന്ന യുവതയെ നിര്‍വീര്യമാക്കാനാണ് ലഹരി, മയക്കുമരുന്ന് മാഫിയകളുടെ ശ്രമം.
വിദ്യാലയങ്ങളും വിദ്യാര്‍ഥികളുമാണ് അവരുടെ ലക്ഷ്യം. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹായത്തോടെ ലഹരിക്കെതിരേ സ്‌കൂളുകളില്‍ നല്ല കൂട്ടായ്മ ഉയരുന്നുണ്ട്. ഒരു കാരണവശാലും ലഹരിക്ക് അടിമപ്പെടില്ലെന്നും ലഹരിക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്നും ദൃഢപ്രതിജ്ഞ ചെയ്തുനീങ്ങണം. 'വിമുക്തി'ക്യാംപെയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ വിദ്യാര്‍ഥികള്‍ ഭാഗമാകണം.
'ലിസണ്‍ ഫസ്റ്റ്'അഥവാ ആദ്യം കേള്‍ക്കുക എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ കുട്ടികളും യുവജനങ്ങളും പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാനും ശ്രദ്ധിക്കാനും നമ്മള്‍ തയാറായാല്‍ പലകാര്യത്തിലും ശരിയായ വഴി സ്വീകരിക്കാന്‍ അവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്നും, ലഹരിയും ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി മനസിനുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
ലഹരിവിരുദ്ധ ബോധവത്കരണത്തിനുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച ലഹരി വിരുദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം പുനലാല്‍ ഡെയില്‍വ്യൂവും, ലഹരിവിരുദ്ധ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ഡോ. കെ. വേണുഗോപാലും ഏറ്റുവാങ്ങി. വയലാ ഗവ: എച്ച്.എസ്.എസ് ക്ലബ് (മികച്ച സ്‌കൂള്‍ ക്ലബ്), അതുല്‍ ഒ.ടി (കൂത്തുപറമ്പ് എച്ച്.എസ്.എസ് മികച്ച സ്‌കൂള്‍ ക്ലബ് അംഗം), വിമലാ കോളജ് ക്ലബ് (മികച്ച കോളജ് ക്ലബ്), സിദ്ധാര്‍ഥ് എ.എസ് കുമാര്‍ (എം.ഇ.എസ് കോളജ്, മികച്ച കോളജ് ക്ലബ് അംഗം) എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.
ലഹരിക്കെതിരെയുള്ള ഓപണ്‍ ക്യാന്‍വാസിന്റെ ഉദ്ഘാടനം ചിത്രം വരച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ (ബോധവത്കരണ വിഭാഗം) വി. അജിത്‌ലാല്‍ നന്ദിയും പറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരുടെ റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."