ചുട്ടുപൊള്ളി കേരളം; സൂര്യാഘാത മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: വേനല്‍ തുടങ്ങിയപ്പോഴേ ചുട്ടുപൊള്ളി സംസ്ഥാനം. ദിനംപ്രതി കൂടിവരുന്ന താപനിലയില്‍ കേരളം പൊള്ളി വിയര്‍ക്കുകയാണ്. കേരളം കണ്ട ഏറ്റവും ഭയാനക വെള്ളപ്പൊക്കത്തിനു പിന്നാലെയാണ് ഈ കൊടുംചൂട്.
അടുത്ത 24 മണിക്കൂറില്‍ കോട്ടയം, ഏറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
- പൊതുജനങ്ങള്‍ ഇന്ന് രാവ്‌ലെ 11 മുതല്‍ മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കൈയ്യില്‍ കരുതുക.
- രോഗികള്‍ പ്രത്യേകിച്ച് ഈ സമയം സൂര്യപ്രകാശം ഏല്‍ക്കരുത്.
- പരമാവധി ശുദ്ധജലം കുടിക്കുക.
- കാപ്പി, ചായ എന്നീ പാനിയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- വിദ്യാര്‍ഥികളുടെ പരീക്ഷാകാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധപുലര്‍ത്തണം
- കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
തൊഴില്‍ സമയം പുന:ക്രമീകരിച്ചു
വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടു. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദ്ദേശം പാലിക്കുക.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."