ഹൈവേ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: ഉപഭോക്തൃസമിതി
കൊല്ലം: ഹൈവേ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടു.
ഹൈവേയുടെ ഇരുവശങ്ങളില്‍ നിന്നും തുല്യ അളവില്‍ വസ്തു എടുത്ത് ഹൈവേ വികസിപ്പിക്കുവാനുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. റോഡ് വികസനംമൂലം വസ്തുക്കളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് ന്യായവിലനല്‍കി പുരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കണം. ഹൈവേ വികസനം നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ പരമപ്രധാനമായ ആവശ്യമാണെന്നും എത്രയുംവേഗം സ്ഥലമെടുപ്പ് നടത്തി ഹൈവേ വികസനം പൂര്‍ത്തിയാക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. മൈതീന്‍കുഞ്ഞ്. അധ്യക്ഷനായി. എ.എ.ഷാഫി, അഡ്വ. ഗോപാലപിള്ള, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, ഗോപാലകൃഷ്ണപിള്ള, മുനമ്പത്ത് ഷിഹാബ്, ഡോ. ഗംഗാധരന്‍നായര്‍, ഷീലാജഗദരന്‍, ജെം.എം. അസ്‌ലം, ലത്തീഫ് മാമ്മൂട്, കുന്നേല്‍ രാജേന്ദ്രന്‍, കെ.
ശശിധരന്‍പിള്ള, അബ്ദുല്‍ അസീസ് മേവറം, സലീം കോടിയാട്ട്, വിജയബാബു, ഷാജഹാന്‍ പണിക്കര്‍, കെ.ആര്‍. സജീവ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."