എസ്.വൈ.എസ് ജില്ലാ സെമിനാര്‍ 15ന്
താമരശേരി: ഫാസിസവും സങ്കുചിത ദേശീയതയും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന എസ്.വൈ.എസ് ജില്ലാ സെമിനാര്‍ 15ന് മൂന്നിന് താമരശേരി വ്യാപാര ഭവനില്‍ നടക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററാകും. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും. കെ. മുരളീധരന് എം.എല്‍.എ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.എസ് സജീഷ്, അബ്ദുസമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ സംസാരിക്കും. വഴിവിളക്ക് എന്ന പ്രമേയത്തില്‍ സമസ്ത ജില്ലാ കമ്മിറ്റി നടത്തുന്ന നവോഥാന ക്യാംപയിന്റെ ഭാഗമായാണ് എസ്.വൈ.എസ് ജില്ലാ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സംഘാടക സമിതി യോഗത്തില്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എ.ടി.മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ബാഖവി ആരാമ്പ്രം, അബ്ദുല്‍ അസീസ് മദനി വാവാട്, സൈനുദീന്‍ മടവൂര്‍, അഷ്റഫ് കോരക്കാട് ,ശരീഫ് അണ്ടോണ, എ.കെ കാസിം, കെ. മുഹമ്മദ്, മൂസക്കോയ വാവാട് പ്രസംഗിച്ചു. കെ.പി.ഇബ്രാഹിം സ്വാഗതവും സുബൈര്‍ മാസ്റ്റര്‍ താമരശ്ശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."