HOME
DETAILS
MAL
ന്യൂസിലന്‍ഡ് വെടിവെപ്പ്; ഐ.എസ് ക്രൂരതകളുണ്ടാക്കുന്ന ദുഷ്ഫലം, വര്‍ഗീയ വിഷം ചീറ്റി ' നവോത്ഥാന നായകന്' സി.പി സുഗതന്
backup
March 16 2019 | 06:03 AM
തിരുവനന്തപുരം: ന്യൂസിലന്‍ഡ് ഭീകരാക്രമണ പശ്ചാത്തലത്തിലും വര്‍ഗീയ വിഷം ചീറ്റി ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്. 'കൊടുത്താല്‍ കൊല്ലത്തും കിട്ടും' എന്നാണ് സുഗതന് ആക്രമണത്തെ വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു. ഐ.എസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ പരിണിതഫലമാണ് ഇപ്പോള്‍ മുസ്ലിം സമൂഹത്തിനു നേരയുണ്ടായ ഈ ആക്രമണമെന്നാണ് 'സി.പി.എമ്മിന്റെ നവോത്ഥാന നായകന്' കൂടിയായ സി.പി സുഗതന് പറഞ്ഞുവെക്കുന്നത്.
ഹാദിയ വിഷയത്തിലും വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാളെ സര്‍ക്കാരിന്റെ നവോത്ഥാന മതിലിന് മുന്നില്‍ നിര്‍ത്തിയതില്‍ സംസ്ഥാനമാകെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."