HOME
DETAILS
MAL
ജമാല്‍ ഖശോഗി വധം; നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സഊദി
backup
March 16 2019 | 06:03 AM
ജിദ്ദ: സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകക്കേസില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സഊദി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമീഷന് യു.എന്‍ കൗണ്‍സിലിനെ അറിയിച്ചു.
കമീഷന് തലവന്‍ ബന്ദര്‍ അല്‍ ഐബാനാണ് ജനീവയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകം. തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ നടന്ന സംഭവത്തില്‍ 11 പേര് വിചാരണ നേരിടുന്നുണ്ട്. ഖശോഗി വധക്കേസില്‍ അഞ്ചു പേര്‍ക്ക് പ്രോസിക്യൂഷന് നേരത്തെ വധശിക്ഷക്ക് ശിപാര്‍ശ നല്‍കിയിരുന്നു. സംഭവത്തില്‍ വേണ്ട നടപടികളെല്ലാം സ്വീകരിച്ചതായി ബന്ദര്‍ അല്‍ ഐബാന് പറഞ്ഞു. വിഷയം അന്തര്‍ദേശീയ വിഷയമായി കാണിക്കാനുള്ള നീക്കത്തെ അദ്ദേഹം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."