ഫോറന്‍സിക് വിഭാഗത്തിന് പുതിയ മൊബൈല്‍ വാഹനമെത്തി
കോഴിക്കോട്: കേസ് അന്വേഷണത്തിലെ ശാസ്ത്രീയ പരിശോധനക്ക് കൂടുതല്‍ കരുത്തേകാന്‍ ജില്ലയിലെ ഫോറന്‍സിക് വിഭാഗത്തിന് പുതിയ മൊബൈല്‍ വാഹനമെത്തി.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് എയര്‍കണ്ടീഷന്‍ സംവിധാനമുള്ള മഹീന്ദ്രയുടെ സൈലോ 300 മോഡല്‍ വാഹം ജില്ലാ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോഴിക്കോട്ടെ യൂണിറ്റിലെത്തിയത്.
ഇതിന് മുന്‍പ് വര്‍ഷങ്ങള്‍ പഴക്കമുള്ള ടാറ്റാ സുമോ വാഹനമാണ് ഉണ്ടായിരുന്നത്. എ.സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ത പരിശോധനക്കുള്ള ഉപകരണങ്ങളും ആസിഡുകളും മറ്റ് രാസവസ്തുക്കളും ഫോറന്‍സിക് കിറ്റും ഇതില്‍ സൂക്ഷിക്കാനായിരുന്നില്ല.
പുതിയ വാഹനം ലഭിച്ചതോടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് മൊബൈല്‍ വാഹനം ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയിരിക്കുന്നത്.
പത്തോളം പൊലിസ് ജില്ലകളില്‍ പുതിയ വാഹനം അനുവദിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് വാഹനം അനുവദിക്കാത്തതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."