HOME
DETAILS

കൊവിഡിനു മുന്‍പ് തന്നെ സാമ്പത്തികരംഗം  തകരുകയായിരുന്നു: രഘുറാം രാജന്‍

  
backup
May 23 2020 | 02:05 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%b8
 
 
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സമ്പദ് മേഖല തകരുകയായിരുന്നുവെന്ന കാര്യം മറക്കരുതെന്നും കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ പ്രധാന്യമുള്ളതാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതെന്നും സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ രഘുറാം രാജന്‍. ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിക്കും സംഘത്തിനും തനിച്ചു നേരിടാന്‍ കഴിയില്ല. 
പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദ വയറില്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 
''എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് ചെയ്യുന്നതില്‍ പരിമിധിയുണ്ട്. ഇന്ത്യയില്‍ കഴിവുള്ളര്‍ ധാരാളം ഉണ്ട്. ഇതിനു പുറമെ വിദഗ്ധരെ പുറത്ത് നിന്നും കൊണ്ടുവരണം''-രഘുറാം രാജന്‍ പറഞ്ഞു. അതേസമയം യശ്വന്ത് സിന്‍ഹയുടെയും മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെയും സഹായം തേടണമെന്നാണോ എന്ന കരണ്‍ഥാപ്പറിന്റെ ചോദ്യത്തിന് രാഷ്ട്രീയ വ്യത്യാസങ്ങള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകരുത് എന്ന് രഘുറാം രാജന്‍ പറഞ്ഞു.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടിയന്തിരമായി പണം കൈമാറേണ്ടതുണ്ട് എന്ന നിലപാട് രഘുറാം രാജന്‍ വീണ്ടും ആവര്‍ത്തിച്ചു. 
ഭക്ഷ്യധാന്യം നല്‍കിയത് കൊണ്ട് മാത്രം ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ തീരുന്നില്ലെന്നും മറ്റ് അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പണം ആവശ്യമാണെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമായ നടപടികള്‍ എടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ മുന്നോട്ട് പോകുന്നില്ലെങ്കില്‍ രാജ്യത്തെ സമ്പദ്‌മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago