ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു
നിലമ്പൂര്‍: യേശുവിന്റെ അന്ത്യത്താഴ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും എളിമയുടെയും സന്ദേശം നല്കി യേശു തന്റെ ശിഷ്യരുടെ കാല്പാദങ്ങള് കഴുകിയതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ വി കുര്‍ബാന മധ്യേ കാല് കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവയും നടന്നു.
അന്ത്യ അത്താഴ വേളയിലാണ് യേശുക്രിസ്തു തന്റെ ശിഷ്യന്മാര്ക്ക് അപ്പവും വീഞ്ഞും മുറിച്ചു നല്കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്.
നിലമ്പൂര്‍ ലിറ്റില്‍ ഫഌര്‍ ഫൊറോന ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫൊറോന വികാരി ഫാ. പോള്‍കൂട്ടാല, അസി വികാരി ജിന്റോ തട്ടുപറമ്പില്‍, ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് വികാരി ഫാ സെബാസ്റ്റ്യന്‍ പാറയില്‍, മൂലേപ്പാടം സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരി ഫാ ജോബി മുക്കാട്ടുകാവുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
യേശുവിനെ കുരിശേറ്റിയതിന്റെ ദുഖ:സൂചകമായി നാളെ ദു:ഖവെള്ളിയും, യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ഞായറാഴ്ച ഈസ്റ്ററും ക്രൈസ്തവര്‍ ആഘോഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."