രാസായുധപ്രയോഗം: യു.എന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു
വാഷിങ്ടണ്‍: സിറിയയിലെ രാസായുധ പ്രയോഗം അപലപിച്ച് യു.എന്‍ സമര്‍പ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തു. സംഭവത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ഇത് എട്ടാം തവണയാണ് റഷ്യ അസദ് ഭരണകൂടത്തിന് അനുകൂലമായി സുരക്ഷാ കൗണ്‍സിലില്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് പ്രമേയം വീറ്റോ ചെയ്യുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
സുരക്ഷ കൗണ്‍സിലിലെ 10 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ അനുകൂലിച്ചവരില്‍ ഉള്‍പ്പെടുന്നു. റഷ്യ, ബോളീവിയ, ചൈന എന്നീ രാജ്യങ്ങള്‍ എതിര്‍ത്തു. കസാഖിസ്താന്‍, എത്യോപ്യ എന്നിവര്‍ നിഷ്പക്ഷ നിലപാടെടുത്തു.
സിറിയന്‍ പ്രസിഡന്റ് ബസര്‍ അല്‍ അസദുമായി നല്ല ബന്ധത്തിലാണ് റഷ്യ. സിറിയയിലെ യുദ്ധത്തില്‍ അസദിനൊപ്പം റഷ്യയുമുണ്ട്. ഇതാണ് പ്രമേയത്തിനെതിരെ വോട്ട് ചെയ്യാന്‍ റഷ്യയെ പ്രേരിപ്പിച്ചത്. എന്നാല്‍ സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തിനെതിരെ ശക്തമായ നിലപാടാണ് അമേരിക്ക എടുത്തത്.
സിറിയയില്‍ സമാധാനം പുലരരുതെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്ന് യു.എസ് അമ്പാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."