HOME
DETAILS
MAL
'ആഘോഷിക്കാനായി ആരും പുറത്തിറങ്ങരുത്'
backup
May 23 2020 | 03:05 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് ജനജീവിതം മുന്നോട്ടുകൊണ്ടുപോകാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പല ഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നതും കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. ഇതൊന്നും നിര്‍ബന്ധപൂര്‍വം അടിച്ചേല്പിക്കേണ്ട കാര്യങ്ങളല്ല. സ്വയം ബോധ്യപ്പെട്ട് ചെയ്യേണ്ടതാണ്. അത് മറന്നുപോകുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."