HOME
DETAILS
MAL
എന്നും കൂടെയുണ്ടാവും, കറുത്ത വസ്ത്രവും ഷാളും ധരിച്ച് മുസ്ലിം ക്യാംപിലെത്തി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി
backup
March 16 2019 | 12:03 PM
ക്രിസ്റ്റ് ചര്‍ച്ച്: പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനിരയായ മുസ്ലിം സമുദായത്തെ നേരിട്ടു കണ്ട് പിന്തുണ അറിയിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്താ ആര്ഡേന്. എന്നും കൂടെയുണ്ടാവുമെന്ന് അവര്‍ പറഞ്ഞു. ലിന്ലുഡിലെ താല്‍ക്കാലിക ക്യാംപിലെ മുസ്ലിംകളുമായാണ് ജസീന്ത കൂടിക്കാഴ്ച നടത്തിയത്. ഉപപ്രധാനമന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് ജസീന്ത ക്യാംപിലെത്തിയത്. പര്‍ദപോലുള്ള കറുത്തവസ്ത്രവും തലയില്‍ ഷാളും ധരിച്ചാണ് ജസീന്ത ആശ്വാസവചനവുമായി മുസ്ലിംകളുടെ അടുത്തെത്തിയത്.
സംഭവത്തെ ഒരിക്കലൂടെ അപലപിച്ച അവര്‍, രാജ്യം നിങ്ങളുടെ സങ്കടം മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ എനിക്കൊപ്പമാണ്, എന്റെ കൂടെ ഉപപ്രധാനമന്ത്രിയും പാര്‍ലമെന്റംഗങ്ങളും ഉണ്ട്. രാജ്യം മൊത്തം നിങ്ങളുടെ വേദനയ്ക്കൊപ്പമാണ്. ഭീകരാക്രമണത്തിനിരയായവര്‍ക്ക് വരും ദിവസങ്ങളിലും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ഇനി എപ്പോഴെല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്പോഴും ഞങ്ങള്‍ ഇവിടെയെത്തും. എല്ലാവിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ് ന്യൂസിലന്ഡിന്റെത്- ജസീന്ത പറഞ്ഞു.
തങ്ങള്‍ക്ക് എല്ലാവിധപിന്തുണയും നല്കിയ സര്‍ക്കാരിന് മുസ്ലിംകള് നന്ദി അറിയിച്ചു. ഞങ്ങള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. എങ്കിലും ഞങ്ങള്‍ അതീവസന്തുഷ്ടരും കടപ്പാടുള്ളവരുമാണ്- പള്ളി കമ്മിറ്റി അംഗം ഹബീബുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."